വന്ദേമാതരം വിവാദത്തിൽ സോണിയാ ഗാന്ധിക്ക് മാപ്പുപറയണമെന്ന അമിത് ഷായുടെ ആവശ്യത്തെ ജയ്റാം രമേശ് രൂക്ഷമായി വിമർശിച്ചു. അംബേദ്കറെ അപമാനിച്ചയാളും ആർഎസ്എസ് ആസ്ഥാനത്ത് ത്രിവർണപതാക ഉയർത്താൻ മടിച്ച പ്രസ്ഥാനത്തിന്റെ പ്രത്യയശാസ്ത്രം പേറുന്നയാളുമാണ് ഷായെന്ന് അദ്ദേഹം ആരോപിച്ചു. യഥാർഥ പ്രശ്നങ്ങളിൽനിന്ന് ശ്രദ്ധ തിരിച്ചുവിടാനുള്ള തന്ത്രമാണിതെന്നും രമേശ് കുറ്റപ്പെടുത്തി.
വന്ദേമാതരം വിവാദം: അമിത് ഷായ്ക്കെതിരെ ജയ്റാം രമേശ്
Source: Mathrubhumi