ഉത്തരകേരളത്തിലെ മാടായിപ്പാറ അതീവ പ്രധാനപ്പെട്ട പ്രകൃതി ആവാസവ്യവസ്ഥയാണ്. വർഷം 32 കോടി ലിറ്റർ വെള്ളം സംഭരിക്കുകയും അപൂർവ സസ്യങ്ങൾക്കും ജീവികൾക്കും ആവാസമൊരുക്കുകയും ചെയ്യുന്ന ഇവിടെ അനിയന്ത്രിത വിനോദസഞ്ചാരവും വാണിജ്യ ഇടപെടലുകളും ഭീഷണിയാകുന്നു. ശാസ്ത്രീയ സംരക്ഷണം ആവശ്യപ്പെട്ട് ആഗസ്റ്റ് 22-ന് റാലിയും സമ്മേളനവും നടക്കും.
മാടായിപ്പാറ സംരക്ഷണം അനിവാര്യം; റാലി ആഗസ്റ്റ് 22-ന്
Source: Southlive Malayalam