സ്കൂൾ ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടു തലത്തിലേക്ക് വ്യാപിപ്പിക്കാൻ കേരളം സന്നദ്ധമാണെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. നിലവിൽ എട്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്കാണ് ഉച്ചഭക്ഷണം നൽകുന്നത്. പിഎം പോഷൺ പദ്ധതിയുടെ ഭാഗമായി ഒമ്പത് മുതൽ പ്ലസ് ടു വരെ നൽകാനുള്ള കേരളത്തിന്റെ നിലപാട് കേന്ദ്രം തേടിയിരുന്നു. കഴിഞ്ഞമാസം ഡൽഹിയിൽ നടന്ന യോഗത്തിൽ കേരളം സമ്മതം അറിയിച്ചു.
ഉച്ചഭക്ഷണ പദ്ധതി പ്ലസ് ടുവിലേക്ക്; കേരളം സന്നദ്ധം
Source: Reporter Live