ദുബായിലെ ശൈഖ് സായിദ് റോഡിലുള്ള ചരിത്രപ്രസിദ്ധമായ 15 നില ടൊയോട്ട ബിൽഡിങ് പൊളിക്കാനുള്ള നടപടികൾ ആരംഭിച്ചു. 1974-ൽ നിർമിച്ച ഈ കെട്ടിടം നഗരത്തിലെ ആദ്യ ബഹുനില താമസ കെട്ടിടമാണ്. കാലപ്പഴക്കം കണക്കിലെടുത്താണ് പൊളിക്കാൻ തീരുമാനിച്ചത്. ഇതുവരെ 70 ശതമാനം താമസക്കാരെ ഒഴിപ്പിച്ചതായി ദുബായ് മുനിസിപ്പാലിറ്റി അറിയിച്ചു.
ദുബായിലെ ഐക്കോണിക് ടൊയോട്ട ബിൽഡിങ് പൊളിക്കാൻ ഒരുങ്ങുന്നു
Source: Mathrubhumi