മുല്ലപ്പെരിയാർ അണക്കെട്ട് തർക്കത്തിൽ കേരളവും തമിഴ്നാടും നിലപാടുകളിൽ ഉറച്ചുനിൽക്കുന്നു. പുതിയ അണക്കെട്ട് നിർമിക്കണമെന്ന് കേരളം ആവശ്യപ്പെട്ടപ്പോൾ, ജലനിരപ്പ് 152 അടിയാക്കണമെന്ന വാദത്തിൽ തമിഴ്നാട് വിട്ടുവീഴ്ചയില്ലെന്ന് വ്യക്തമാക്കി. ചെന്നൈ മഹാബലിപുരത്ത് അമിത് ഷായുടെ അധ്യക്ഷതയിൽ ചേർന്ന ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിലാണ് ഇരു സംസ്ഥാനങ്ങളും നിലപാടുകൾ ആവർത്തിച്ചത്.
മുല്ലപ്പെരിയാറിൽ പുതിയ അണക്കെട്ട്; നിലപാടിലുറച്ച് കേരളം
Source: Siraj Live