സ്കൂൾ കലോത്സവ മത്സരങ്ങളിൽ മാർക്ക് സുതാര്യമായി പ്രദർശിപ്പിക്കണമെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ നിർദേശിച്ചു. വിധികർത്താക്കളുടെ പേരും യോഗ്യതയും സ്ക്രീനിൽ കാണിക്കണം. ഒന്ന് മുതൽ എട്ട് വരെ ക്ലാസുകളിലെ കുട്ടികളിൽ നിന്ന് പണം പിരിക്കരുത്. സബ്ജില്ലാ-ജില്ലാ മത്സരങ്ങൾക്കിടയിൽ പത്ത് ദിവസത്തെ ഇടവേള വേണം.
കലോത്സവ മാർക്ക് വേദിയിൽ പ്രദർശിപ്പിക്കണം: ബാലാവകാശ കമ്മീഷൻ
Source: Siraj Live