പാകിസ്താൻ മുൻ പ്രധാനമന്ത്രി ഇമ്രാൻ ഖാനെ സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് ഷിഫ ഇന്റർനാഷണൽ ഹോസ്പിറ്റലിൽ വൈദ്യപരിശോധനയ്ക്ക് വിധേയനാക്കി വീണ്ടും അദിയാല ജയിലിലേക്ക് മാറ്റി. ആറംഗ ഡോക്ടർമാരുടെ സംഘം കസ്റ്റഡിയിൽ തുടരുന്നത് സുരക്ഷിതമാണെന്ന് വ്യക്തമാക്കിയതോടെയാണ് തിരികെ ജയിലിലെത്തിച്ചത്. 2023 ഓഗസ്റ്റ് മുതൽ ജയിലിൽ കഴിയുന്ന ഖാൻ, തനിക്കെതിരായ കേസുകൾ രാഷ്ട്രീയ പ്രേരിതമാണെന്ന് ആരോപിക്കുന്നു.
വൈദ്യപരിശോധനയ്ക്ക് ശേഷം ഇമ്രാൻ ഖാൻ വീണ്ടും ജയിലിൽ
Source: Siraj Live