തൃശൂർ കുട്ടനെല്ലൂരിൽ ഹൈലൈറ്റ് മാളിന് മുന്നിൽ മിനിലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ വീണ് ബൈക്ക് യാത്രികൻ ഷെറിൻ മരിച്ചു. ഓട്ടോറിക്ഷ മുന്നിലേക്ക് വന്നതിനെ തുടർന്ന് ബൈക്ക് യാത്രികൻ വേഗത കുറച്ചപ്പോൾ ലോറി ഡ്രൈവർ സഡൻ ബ്രേക്കിട്ടതോടെ പൈപ്പുകൾ തെറിച്ചുവീഴുകയായിരുന്നു. ഗുരുതരമായി പരുക്കേറ്റ ഷെറിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
മിനിലോറിയിൽ നിന്ന് ഇരുമ്പ് പൈപ്പുകൾ വീണ് ബൈക്ക് യാത്രികൻ മരിച്ചു
Source: Siraj Live