തായ് മാമൻ തങ്ക മോതിരം: കരാർ കേരള കമ്പനികൾക്ക്

തായ് മാമൻ തങ്ക മോതിരം: കരാർ കേരള കമ്പനികൾക്ക്

തമിഴ്നാട്ടിൽ നവജാത ശിശുക്കൾക്ക് ഒരു ഗ്രാം സ്വർണ മോതിരം നൽകുന്ന 'തായ് മാമൻ തങ്ക മോതിരം തിട്ടം' പദ്ധതിയുടെ കരാർ കേരളത്തിലെ ജോയ് ആലുക്കാസും കല്യാൺ ജ്വല്ലേഴ്സും സ്വന്തമാക്കി. 755 കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്ന പദ്ധതിയിൽ 4.42 ലക്ഷം കുട്ടികൾക്ക് മോതിരം നൽകും. വിപണി വിലയേക്കാൾ ഒരു പൈസ മാത്രം അധികം ഈടാക്കുമെന്ന് കമ്പനികൾ അറിയിച്ചു.

Source: Malayala Manorama

More in Top Stories

Read the live feed on ZapIndies