മധ്യപ്രദേശ് ബിജെപി എംഎൽഎ പ്രീതം ലോധി, തന്നെ വശീകരിക്കാനും പീഡനക്കേസിൽ കുടുക്കാനും രാഷ്ട്രീയ എതിരാളികൾ യുവതികളെ അയയ്ക്കുന്നുവെന്ന് ആരോപിച്ചു. ശിവ്പുരി ജില്ലയിലെ ഖനിയാധാനയിൽ നടന്ന പൊതുപരിപാടിയിൽ സംസാരിക്കവെയാണ് വിവാദ പരാമർശം. സ്ത്രീകളെ അഭിസംബോധന ചെയ്യുന്ന വേദിയിൽ ഇത്തരം ഭാഷ ഉപയോഗിച്ചതിന് രൂക്ഷ വിമർശനം ഉയരുന്നു.
എംഎൽഎ പ്രീതം ലോധിയുടെ ഹണിട്രാപ്പ് വെളിപ്പെടുത്തൽ വിവാദമാകുന്നു
Source: Mathrubhumi