സർക്കാർ ആശുപത്രികളിൽ ഡോക്ടർമാരുടെ വിവരവും ഒപി സമയവും പൊതുജനങ്ങൾക്ക് കാണുന്ന വിധം പ്രദർശിപ്പിക്കണമെന്ന് ആരോഗ്യവകുപ്പ് ഉത്തരവിട്ടു. ഒപി സമയത്ത് ഡോക്ടർമാരില്ലാതെ രോഗികൾ മണിക്കൂറുകളോളം കാത്തുനിൽക്കുന്നതായി വ്യാപക പരാതി ഉയർന്നതിനെത്തുടർന്നാണ് നടപടി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങൾ മുതൽ താലൂക്ക് ആസ്ഥാന ആശുപത്രികൾ വരെയുള്ള എല്ലാ സ്ഥാപനങ്ങൾക്കും ഇത് ബാധകമാണെന്ന് മന്ത്രി കെ. മുരളീധരൻ അറിയിച്ചു.
ആശുപത്രികളിൽ ഡോക്ടർ വിവരവും ഒപി സമയവും പ്രദർശിപ്പിക്കണം
Source: Siraj Live