കേന്ദ്രത്തിലെയും ഉത്തർപ്രദേശിലെയും ബിജെപി ഭരണം അവസാന ഘട്ടത്തിലാണെന്നും, അധികാരം നഷ്ടപ്പെടുമെന്ന ഭീതിയിൽ ജനങ്ങളെ ചൂഷണം ചെയ്യുകയാണെന്നും സമാജ്‌വാദി പാർട്ടി ദേശീയ അധ്യക്ഷൻ അഖിലേഷ് യാദവ് ആരോപിച്ചു. ലഖ്‌നൗവിൽ പാർട്ടി ആസ്ഥാനത്ത് നടന്ന ചടങ്ങിൽ സംസാരിക്കവെ, വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിൽ എസ്‌പി അനുകൂല വോട്ടർമാരെ തഴയാൻ തെരഞ്ഞെടുപ്പ് കമ്മീഷൻ നീക്കം നടത്തിയേക്കാമെന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബൂത്ത് തലം മുതൽ ശക്തമായ നിരീക്ഷണം വേണമെന്ന് അദ്ദേഹം അണികളോട് ആഹ്വാനം ചെയ്തു.
അധികാരം നഷ്ടപ്പെടുമെന്ന ഭീതിയിൽ ബിജെപി ജനങ്ങളെ ചൂഷണം ചെയ്യുന്നു: അഖിലേഷ് യാദവ്
Source: Dool News