ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശയ്ക്ക് ചരിത്ര വെള്ളി

ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ വിദർശയ്ക്ക് ചരിത്ര വെള്ളി

ഐച്ചി-നഗോയ ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ പത്ത് മീറ്റർ എയർ റൈഫിൾ ടീം ഇനത്തിൽ വെള്ളി നേടി കോഴിക്കോട് സ്വദേശിനി വിദർശ കെ വിനോദ് ചരിത്രം കുറിച്ചു. ഏഷ്യൻ ഗെയിംസ് ഷൂട്ടിംഗിൽ മെഡൽ നേടുന്ന ആദ്യ മലയാളി താരമാണ് വിദർശ. ഇളവേനിൽ വാളറിവൻ, സോനം മസ്കർ എന്നിവരടങ്ങുന്ന ഇന്ത്യൻ ത്രയം 1898.0 പോയിന്റോടെ രണ്ടാം സ്ഥാനത്തെത്തി; ലോക റെക്കോർഡോടെ ചൈന സ്വർണം നേടി. കൃഷിമന്ത്രി ടി സിദ്ദീഖ് വിദർശയെ വീട്ടിലെത്തി അഭിനന്ദിച്ചു.

Source: Siraj Live

More in Sports

Read the live feed on ZapIndies