മല്ലപ്പള്ളിയിൽ പള്ളി സെമിത്തേരികളിലെ കല്ലറകളിൽ നിന്ന് ഗ്രാനൈറ്റ് മോഷ്ടിച്ച സംഘം പോലീസ് പിടിയിൽ. ഗ്രാനൈറ്റ് കടയുടമ തമിഴ്‌നാട് സ്വദേശി ജലാൽ സുന്ദർ, തൊഴിലാളികളായ സുർജിത്, സജിത്ത് എന്നിവരാണ് അറസ്റ്റിലായത്. കീഴ്‌വായ്പൂർ സി.ഐ സുരേഷ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. ഗ്രാനൈറ്റ് ക്ഷാമം മൂലം മൂന്ന് പള്ളികളിൽ മോഷണം നടത്തിയ സംഘം, ഒരു പള്ളിയിൽ നിന്ന് മോഷ്ടിച്ച ഗ്രാനൈറ്റ് മറ്റ് പള്ളികളിലെ മരണാനന്തര ചടങ്ങുകൾക്ക് വിൽപ്പന നടത്തുകയായിരുന്നു.
മല്ലപ്പള്ളിയിൽ കല്ലറകളിലെ ഗ്രാനൈറ്റ് മോഷണം: മൂന്ന് പേർ അറസ്റ്റിൽ
Source: Zee Malayalam News