കേരള രാജ്യാന്തര ഡോക്യുമെന്ററി-ഹ്രസ്വചിത്ര മേളയിൽ പ്രദർശിപ്പിക്കാൻ തെരഞ്ഞെടുത്ത 31 ചിത്രങ്ങൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം അനുമതി നിഷേധിച്ചു. ഇത് ആവിഷ്കാര സ്വാതന്ത്ര്യത്തിനുനേരെയുള്ള കടന്നുകയറ്റമാണെന്നും രാജ്യത്തിന്റെ പ്രതിച്ഛായ തകർക്കുമെന്നും കോൺഗ്രസ് നേതാവ് ശശി തരൂർ വിമർശിച്ചു. തീരുമാനം ദൗർഭാഗ്യകരമാണെന്നും ഉദ്യോഗസ്ഥർ ഉടൻ തിരുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ഐ.ഡി.എസ്.എഫ്.എഫ്.കെയിലെ 31 ചിത്രങ്ങൾക്ക് അനുമതി നിഷേധം: തരൂരിന്റെ വിമർശനം
Source: Siraj Live