പശ്ചിമഘട്ട ബഫർ സോൺ വിഷയത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരെ സിറോ മലബാർ സഭ രൂക്ഷ വിമർശനം ഉന്നയിച്ചു. ഏഴാം കരട് വിജ്ഞാപനം കർഷകരുടെ ഉപജീവനത്തെയും ഭൂമി അവകാശങ്ങളെയും ബാധിക്കുമെന്ന് സഭ ആരോപിച്ചു. സാറ്റലൈറ്റ് സർവേയിലെ അവ്യക്തത, തോട്ടം മേഖലകൾ വനമായി രേഖപ്പെടുത്തൽ, ഉമ്മൻ വി ഉമ്മൻ കമ്മിറ്റി റിപ്പോർട്ട് തള്ളണം എന്നീ ആവശ്യങ്ങളും സഭ മുന്നോട്ടുവച്ചു. സെപ്റ്റംബർ 25ന് പരാതി നൽകാനുള്ള അവസാന തീയതിയാണ്.
ബഫർ സോൺ വിജ്ഞാപനത്തിനെതിരെ സിറോ മലബാർ സഭ
Source: Reporter Live