പിഎസ്‌സി പരീക്ഷാ ക്രമക്കേടുകളിൽ ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരെ പിഎസ്‌സി ചെയർമാനും അംഗങ്ങളും സമർപ്പിച്ച ഹർജി ഹൈക്കോടതി പരിഗണിക്കും. ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ അംഗങ്ങളെ അന്വേഷണ പരിധിയിൽ കൊണ്ടുവരാൻ ക്രൈംബ്രാഞ്ചിന് അധികാരമില്ലെന്നും തുടർനടപടികൾ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നു. മൂല്യനിർണയ പിഴവ് സാങ്കേതികമാണെന്നും ഒഎസ്എമ്മിലെ തിരുത്തൽ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ അനുവദിച്ചിട്ടുണ്ടെന്നും പിഎസ്‌സി വാദിക്കുന്നു; എന്നാൽ അംഗങ്ങൾ അന്വേഷണ പരിധിയിൽ വരുമെന്ന് സർക്കാർ പറയുന്നു.
പിഎസ്‌സി ക്രമക്കേട്: ക്രൈംബ്രാഞ്ച് അന്വേഷണത്തിനെതിരായ ഹർജി ഹൈക്കോടതിയിൽ
Source: Zee Malayalam News