ഭിന്നശേഷിക്കാർക്ക് വാഹന നികുതി ഇളവ് പരിധി 15 ലക്ഷമായി ഉയർത്തി

ഭിന്നശേഷിക്കാർക്ക് വാഹന നികുതി ഇളവ് പരിധി 15 ലക്ഷമായി ഉയർത്തി

ഭിന്നശേഷിക്കാർ സ്വന്തം പേരിൽ വാങ്ങുന്ന വാഹനങ്ങളുടെ നികുതി ഇളവ് പരിധി ഏഴു ലക്ഷം രൂപയിൽ നിന്ന് പതിനഞ്ചു ലക്ഷം രൂപയായി കേരള സർക്കാർ ഉയർത്തി വിജ്ഞാപനമിറക്കി. 2026-27 ബജറ്റ് പ്രഖ്യാപനം നടപ്പാക്കി കേരള മോട്ടോർ വാഹന നികുതി നിയമത്തിൽ ഭേദഗതി വരുത്തിയാണ് ഉത്തരവ്. ഓട്ടിസം, സെറിബ്രൽ പാൾസി, ബുദ്ധിമാന്ദ്യം തുടങ്ങിയ വെല്ലുവിളികൾ നേരിടുന്നവർക്ക് ഈ ആനുകൂല്യം ലഭിക്കും. വീൽചെയർ കൊണ്ടുപോകാൻ സൗകര്യമുള്ള വാഹനങ്ങൾക്ക് ഏഴു ലക്ഷത്തിനു മേൽ വിലയുള്ളതിനാൽ സംഘടനകളുടെ നിരന്തര ആവശ്യത്തെ തുടർന്നാണ് നടപടി.

Source: Suprabhaatham

More in Top Stories

Read the live feed on ZapIndies