മുഖ്യമന്ത്രി വി ഡി സതീശന്റെ വിമാനയാത്രയുടെ സ്പോൺസറെക്കുറിച്ച് വിവരം തേടി ഡിവൈഎഫ്ഐ നടത്തുന്ന പ്രതിഷേധ മത്സരത്തിന് സിപിഐഎം നേതാവ് കടകംപള്ളി സുരേന്ദ്രൻ പിന്തുണ പ്രഖ്യാപിച്ചു. 'അജ്ഞാത സുഹൃത്തിന്റെ മുഖം വരയ്ക്കൂ, സമ്മാനം നേടൂ' എന്ന പേരിലുള്ള ക്യാമ്പയിനിൽ ബംബർ സമ്മാനമായി എമർജൻസി ലാംപും പ്രോത്സാഹന സമ്മാനമായി മെഴുകുതിരിയും നൽകും. വ്യാഴാഴ്ച രാവിലെ 11ന് സെക്രട്ടേറിയറ്റിന് മുന്നിലും എല്ലാ ബ്ലോക്ക് കേന്ദ്രങ്ങളിലും സമരം നടക്കുമെന്ന് സംസ്ഥാന സെക്രട്ടറി എം വിജിൻ, പ്രസിഡന്റ് ചിന്താ ജെറോം അറിയിച്ചു.
വി ഡി സതീശന്റെ വിമാനയാത്ര: ഡിവൈഎഫ്ഐ പ്രതിഷേധത്തിന് കടകംപള്ളി പിന്തുണ
Source: Reporter Live