കുവൈറ്റിൽ ട്രാഫിക് വകുപ്പും എമർജൻസി പൊലീസും സംയുക്തമായി നടത്തിയ മിന്നൽ പരിശോധനകളിൽ സെപ്റ്റംബർ 14 മുതൽ 20 വരെയുള്ള ഒരാഴ്ചയ്ക്കിടെ 28,890 ഗതാഗത നിയമലംഘനങ്ങൾ കണ്ടെത്തി. വിവിധ കുറ്റകൃത്യങ്ങളിൽ 243 പേർ അറസ്റ്റിലായി; ഇതിൽ 29 വാണ്ടഡ് പ്രതികളും വിസ കാലാവധി കഴിഞ്ഞ് നിയമവിരുദ്ധമായി താമസിച്ചിരുന്ന 35 പേരും ഉൾപ്പെടുന്നു. റോഡ് സുരക്ഷ ഉറപ്പാക്കുകയും ഗതാഗത പരാതികൾക്ക് ഉടനടി പരിഹാരം കാണുകയുമാണ് ലക്ഷ്യം.
കുവൈറ്റിൽ ഗതാഗത നിയമലംഘനങ്ങൾക്കെതിരെ വ്യാപക നടപടി; 28,890 കേസുകൾ
Source: Reporter Live