കൊച്ചിയിൽ മുഖ്യമന്ത്രി വി.ഡി സതീശന്റെ പരിപാടി റിപ്പോർട്ട് ചെയ്യാനെത്തിയ മാധ്യമപ്രവർത്തകരെ പൊലീസ് വിലക്കി. മുഖ്യമന്ത്രിക്ക് ചോദ്യങ്ങൾക്ക് മറുപടി പറയാൻ താത്പര്യമില്ലെന്നും അദ്ദേഹത്തോട് ചോദ്യം ചോദിക്കരുതെന്നും അസിസ്റ്റന്റ് കമ്മീഷണർ പീറ്റർ കെ.ജെ അറിയിച്ചു. ഇസഡ് സുരക്ഷയുള്ള വ്യക്തിയായതിനാൽ അകലം പാലിക്കണമെന്നും നിർദേശമുണ്ട്. കേരളത്തിൽ ഇത്തരം മുൻകൂട്ടി നിർദേശം ഇതാദ്യമാണ്.
മുഖ്യമന്ത്രിയോട് ചോദ്യം ചോദിക്കരുതെന്ന് നിർദേശം; കൊച്ചിയിൽ മാധ്യമപ്രവർത്തകരെ വിലക്കി
Source: Dool News