ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പില്‍ 150 സീറ്റുകളില്‍ മല്‍സരിക്കാന്‍ കോണ്‍ഗ്രസ് ആലോചിക്കുന്നു. സമാജ്‌വാദി പാര്‍ട്ടിയുമായി സഖ്യമുണ്ടാകുമെന്ന് ഇരുകക്ഷികളും അറിയിച്ചെങ്കിലും സീറ്റ് വിഭജനത്തില്‍ അന്തിമ തീരുമാനം എസ്‌പിക്കാണ്. 403 മണ്ഡലങ്ങളിലേക്ക് അടുത്ത വര്‍ഷം ഫെബ്രുവരി-മാര്‍ച്ചില്‍ തിരഞ്ഞെടുപ്പ് നടക്കും. 2024ല്‍ ലോക്സഭയില്‍ എസ്‌പി 37ഉം കോണ്‍ഗ്രസ് ആറും സീറ്റ് നേടിയിരുന്നു.
ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് 150 സീറ്റ് ലക്ഷ്യമിടുന്നു; സഖ്യ ചര്‍ച്ച നിര്‍ണായകം
Source: OneIndia Malayalam