ലിവർപൂളിൽ നടന്ന ലേബർ പാർട്ടി സമ്മേളനത്തിന് പുറത്ത് ഫലസ്തീൻ അനുകൂല സംഘടനയായ ഫലസ്തീൻ ആക്ഷനെ പിന്തുണച്ച് പ്രതിഷേധിച്ച 50ലേറെ പേരെ പൊലീസ് അറസ്റ്റ് ചെയ്തു. നിരോധിത സംഘടനയെ പിന്തുണയ്ക്കുന്ന മുദ്രാവാക്യങ്ങളും പ്ലക്കാർഡുകളും ഉയർത്തിയതിനാണ് അറസ്റ്റ്. 94 വയസുള്ള മനുഷ്യാവകാശ അഭിഭാഷക മാർഗരറ്റ് ഓവനും അറസ്റ്റിലായവരിൽ ഉൾപ്പെടുന്നു. അഭിപ്രായ സ്വാതന്ത്ര്യത്തിനുമേലുള്ള ആക്രമണമെന്ന് ആംനസ്റ്റി ഇന്റർനാഷണൽ വിമർശിച്ചു.
ലിവർപൂളിൽ ഫലസ്തീൻ അനുകൂല പ്രതിഷേധം: 50ലേറെ പേർ അറസ്റ്റിൽ
Source: Dool News