മുംബൈ കല്യാണ് സ്വദേശി മാഗി പാക്കറ്റിൽ ജീവനുള്ള പുഴുക്കളെ കണ്ടെത്തിയതായി പരാതി. 2027 വരെ കാലാവധിയുള്ള പാക്കറ്റിലാണ് സംഭവം. വീഡിയോ വൈറലായതിന് പിന്നാലെ നെസ്‌ലെ പ്രതികരിച്ചു. പരാതിക്കാരൻ തങ്ങളെയോ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരെയോ ബന്ധപ്പെട്ടിട്ടില്ലെന്നും വാർത്തയുടെ ആധികാരികത വ്യക്തമല്ലെന്നും കമ്പനി അറിയിച്ചു. എല്ലാ ഗുണനിലവാര സുരക്ഷാ മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് നെസ്‌ലെ അവകാശപ്പെട്ടു. സംഭവത്തിൽ ലബോറട്ടറി പരിശോധന ആവശ്യപ്പെട്ട് ഉപഭോക്തൃ സംഘടനകൾ രംഗത്തെത്തി.
മാഗിയിൽ പുഴുക്കൾ; നെസ്‌ലെ പ്രതികരണം അറിയിച്ചു
Source: Dool News