ഗോള്‍ഡി ബ്രാര്‍ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍

ഗോള്‍ഡി ബ്രാര്‍ എഫ്ബിഐയുടെ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍

കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ ഗോള്‍ഡി ബ്രാര്‍ എന്ന സതീന്ദര്‍ജീത്ത് സിങിനെ എഫ്ബിഐ പിടികിട്ടാപ്പുള്ളികളുടെ പട്ടികയില്‍ ഉള്‍പ്പെടുത്തി. ഇയാളെക്കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം ഡോളര്‍ (ഏകദേശം 9.59 കോടി രൂപ) ഇനാം പ്രഖ്യാപിച്ചു. ലോറന്‍സ് ബിഷ്‌ണോയ് സംഘത്തിന്റെ നോര്‍ത്ത് അമേരിക്കന്‍ നേതാവായ ബ്രാര്‍ ലഹരിക്കടത്ത്, കൊലപാതകം തുടങ്ങിയ കേസുകളില്‍ പ്രതിയാണ്. അതീവ അപകടകാരിയായ ഇയാള്‍ കാലിഫോര്‍ണിയ, കാനഡ, ഇന്ത്യ, മെക്സിക്കോ എന്നിവിടങ്ങളില്‍ ഒളിവില്‍ കഴിയാമെന്ന് എഫ്ബിഐ മുന്നറിയിപ്പ് നല്‍കി.

Source: Siraj Live

More in Crime

Read the live feed on ZapIndies