സംഭാൽ ഷാഹി ജുമാ മസ്ജിദ് സർവേയെത്തുടർന്നുണ്ടായ പ്രതിഷേധത്തിന്റെ സൂത്രധാരനെന്ന് ആരോപിക്കപ്പെട്ട മുല്ല അഫ്രോസിന്റെ ദേശീയ സുരക്ഷാ നിയമപ്രകാരമുള്ള തടങ്കൽ സുപ്രീം കോടതി റദ്ദാക്കി. നിയമവിരുദ്ധ തടങ്കലിന് ഉത്തർപ്രദേശ് സർക്കാറിന് 10 ലക്ഷം രൂപ പിഴ ചുമത്തി. അലഹബാദ് ഹൈക്കോടതിയുടെ വിധി റദ്ദാക്കിയ കോടതി, കസ്റ്റഡിയിലെ കുറ്റസമ്മതമൊഴിയുടെ അടിസ്ഥാനത്തിൽ എൻഎസ്എ ചുമത്താനാകില്ലെന്ന് വ്യക്തമാക്കി.
മുല്ല അഫ്രോസിന്റെ എൻഎസ്എ തടങ്കൽ റദ്ദാക്കി; യുപിക്ക് 10 ലക്ഷം പിഴ
Source: Siraj Live