മൊറോക്കോ യാത്രയിൽ പരിചയപ്പെട്ട ഡ്രൈവർ ഒസാമയുമായുള്ള ആത്മബന്ധം ഇപ്പോഴും തുടരുന്നതായി നടൻ ഫഹദ് ഫാസിൽ പറഞ്ഞു. യാത്ര കഴിഞ്ഞ് മടങ്ങുമ്പോൾ ഇമിഗ്രേഷനിൽ എത്തിയിട്ടും ഒസാമ തന്നെ നോക്കി നിന്നിരുന്നുവെന്നും അദ്ദേഹം ഓർത്തെടുത്തു. മർക്കേഷിൽ ഭൂകമ്പമുണ്ടായതിന് പിന്നാലെ ഒസാമ അയച്ച വോയ്സ് നോട്ട് തന്നെ ഏറെ അസ്വസ്ഥനാക്കിയെന്നും ഫഹദ് കൂട്ടിച്ചേർത്തു.
മൊറോക്കോ യാത്രയിലെ ഒസാമയുമായുള്ള ബന്ധം തുടരുന്നു: ഫഹദ് ഫാസിൽ
Source: Dool News