യുഡിഎഫിൽ കൂടിയാലോചനകൾ നടക്കുന്നില്ലെന്നും നിർണായക തീരുമാനങ്ങൾ മാധ്യമങ്ങളിലൂടെയാണ് അറിയുന്നതെന്നും കൺവീനർ അടൂർ പ്രകാശ് ആരോപിച്ചു. എം.കെ. മുനീറിന് കാബിനറ്റ് പദവി നൽകിയത് ഏകകണ്ഠമായ തീരുമാനമാണെന്നും മുനീർ മന്ത്രിസഭയിൽ ഉണ്ടാവേണ്ട ആളായിരുന്നുവെന്നും മന്ത്രി കെ. മുരളീധരൻ പ്രതികരിച്ചു. അതൃപ്തി എഐസിസിയെ അറിയിക്കുമെന്ന് അടൂർ പ്രകാശ് വ്യക്തമാക്കി.
യുഡിഎഫിൽ കൂടിയാലോചനയില്ലെന്ന് അടൂർ പ്രകാശ്; മറുപടിയുമായി കെ. മുരളീധരൻ
Source: Siraj Live