ബംഗാളിൽ പ്രീപ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള പാഠപുസ്തകങ്ങളിൽ ശ്യാമപ്രസാദ് മുഖർജിയുടെ ജീവചരിത്രം ഉൾപ്പെടുത്താനും മുഗൾ ചരിത്രം വെട്ടിച്ചുരുക്കാനും സമഗ്ര പാഠ്യപദ്ധതി പുനസംഘടനാ സമിതി ശുപാർശ ചെയ്തു. കമ്മ്യൂണിസത്തിന്റെ പ്രാധാന്യം വ്യക്തമാക്കുന്ന ഭാഗങ്ങളും സിംഗൂർ ഭൂപ്രസ്ഥാനത്തെയും കന്യാശ്രീ പദ്ധതിയെയും കുറിച്ചുള്ള അധ്യായങ്ങളും ഒഴിവാക്കാനും നിർദ്ദേശമുണ്ട്. ദേബാശിഷ് ചാറ്റർജി അധ്യക്ഷനായ സമിതിയുടെ റിപ്പോർട്ട് വിദ്യാഭ്യാസമന്ത്രി ദീപക് ബർമൻ പരിശോധിക്കുമെന്ന് അറിയിച്ചു.
ബംഗാളിൽ പാഠ്യപദ്ധതി പരിഷ്കരണ ശുപാർശ; മുഖർജി ജീവചരിത്രം ഉൾപ്പെടുത്തും
Source: Dool News