ആവേശത്തിലെ രംഗണ്ണൻ എന്ന കഥാപാത്രത്തിന്റെ ആദ്യ കോസ്റ്റ്യൂം ട്രയലിൽ താൻ ധരിച്ചിരുന്നത് ഭാര്യ നസ്രിയയുടെ സ്വർണാഭരണങ്ങളായിരുന്നുവെന്ന് ഫഹദ് ഫാസിൽ വെളിപ്പെടുത്തി. ഡോണ്ട് ട്രബിൾ ദ ട്രബിൾ എന്ന ചിത്രത്തിന്റെ പ്രമോഷനോടനുബന്ധിച്ച് നൽകിയ അഭിമുഖത്തിലാണ് താരത്തിന്റെ വെളിപ്പെടുത്തൽ. റോൾഡ് ഗോൾഡ് ആഭരണങ്ങളോട് അലർജി ഉണ്ടായതിനെ തുടർന്ന് യഥാർഥ സ്വർണം ഉപയോഗിക്കാൻ തീരുമാനിക്കുകയായിരുന്നു. കോസ്റ്റ്യൂം ഡിസൈനർ മാഷർ ഹംസയുടെ നേതൃത്വത്തിൽ ഏകദേശം 60 പവൻ സ്വർണമാണ് രംഗണ്ണന്റെ ലുക്കിനായി ഒരുക്കിയത്.
രംഗണ്ണന്റെ ആദ്യ കോസ്റ്റ്യൂം ട്രയലിൽ നസ്രിയയുടെ സ്വർണാഭരണങ്ങൾ: ഫഹദ് ഫാസിൽ
Source: Truecopy Think