കൊല്ലം ശ്രീനാരായണ ഗുരു സാംസ്കാരിക സമുച്ചയത്തിൽ അഷ്ടമുടി വാട്ടർഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ ഒക്ടോബർ 7 മുതൽ 11 വരെ നടക്കും. സംസ്ഥാന സർക്കാരിന്റെ 100 ദിന കർമ്മപരിപാടിയുടെ ഭാഗമായി സാംസ്കാരിക, വിനോദസഞ്ചാര വകുപ്പുകൾ സംഘടിപ്പിക്കുന്ന ഫെസ്റ്റിവലിൽ രാജസ്ഥാനിലെ മംഗനിയാർ പാരമ്പര്യം മുതൽ ഇന്ത്യൻ ഫ്യൂഷൻ, സൂഫി, ഗോത്ര താളങ്ങൾ വരെയുള്ള വൈവിധ്യമാർന്ന സംഗീതധാരകൾ അരങ്ങേറും. ദിവസവും വൈകിട്ട് ഏഴുമുതൽ സംഗീതപരിപാടികളും ഉച്ചയ്ക്ക് രണ്ടുമുതൽ നാലുവരെ സംഗീത ചലച്ചിത്ര പ്രദർശനങ്ങളും നടക്കും.
അഷ്ടമുടി വാട്ടർഗേറ്റ് മ്യൂസിക് ഫെസ്റ്റിവൽ ഒക്ടോബർ 7 മുതൽ 11 വരെ
Source: Truecopy Think