കലിനിന്‍ഗ്രാഡിന് നേരെ ആക്രമണമുണ്ടായാല്‍ ആണവായുധങ്ങളുള്‍പ്പെടെ എല്ലാ ആയുധങ്ങളും ഉപയോഗിക്കുമെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ലാഡിമര്‍ പുടിന്‍ മുന്നറിയിപ്പ് നല്‍കി. മോസ്കോയിലെ വാല്‍ദായ് ചര്‍ച്ചാവേദിയിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. പോളണ്ടിനും ലിത്വാനിയയ്ക്കുമിടയില്‍ ബാള്‍ട്ടിക് കടലിനോട് ചേര്‍ന്നുള്ള തന്ത്രപ്രധാന റഷ്യന്‍ പ്രദേശമാണ് കലിനിന്‍ഗ്രാഡ്. യൂറോപ്പിനെ ആക്രമിക്കാന്‍ ഉദ്ദേശ്യമില്ലെന്നും എന്നാല്‍ റഷ്യന്‍ മേഖലയ്ക്കുനേരെ ആക്രമണമുണ്ടായാല്‍ ശക്തമായി തിരിച്ചടിക്കുമെന്നും പുടിന്‍ വ്യക്തമാക്കി.
കലിനിന്‍ഗ്രാഡിനെ ആക്രമിച്ചാല്‍ ആണവായുധമുള്‍പ്പെടെ ഉപയോഗിക്കുമെന്ന് പുടിന്‍
Source: Dool News