നിർമിതബുദ്ധിയിൽ നിന്ന് മനുഷ്യരുടെ സർഗാത്മകത സംരക്ഷിക്കാൻ കലാകാരന്മാരോട് ഒന്നിക്കാൻ പോപ്പ് ലിയോ പതിനാലാമൻ ആഹ്വാനം ചെയ്തു. വെള്ളിയാഴ്ച വത്തിക്കാനിൽ സാംസ്കാരിക രംഗത്തെ പ്രമുഖരുമായി സംസാരിക്കവെ, എല്ലാം ഒരേ രൂപത്തിലാകുന്നത് ആധുനിക സംസ്കാരത്തിന് ഭീഷണിയാണെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. അൽഗോരിതങ്ങൾക്ക് മനുഷ്യസൃഷ്ടിയുടെ കാമ്പില്ലെന്നും യഥാർത്ഥ കല സംരക്ഷിക്കാൻ സഭയ്ക്ക് കലാകാരന്മാരെ ആവശ്യമുണ്ടെന്നും പോപ്പ് കൂട്ടിച്ചേർത്തു.
എ.ഐയ്ക്കെതിരെ കലാകാരന്മാർ ഒന്നിക്കണമെന്ന് പോപ്പ് ലിയോ പതിനാലാമൻ
Source: Dool News