സംസ്ഥാന സ്കൂൾ കായികോത്സവത്തിനിടെ വേദി തകർന്ന സംഭവത്തിൽ തൃശൂർ കോർപ്പറേഷനിൽ ഭരണ-പ്രതിപക്ഷ വാക്കേറ്റം. സംഘാടനത്തെക്കുറിച്ച് തനിക്ക് അറിവില്ലെന്ന് മേയർ നിജി ജസ്റ്റിൻ പറഞ്ഞു. അനുമതിയില്ലാതെയാണ് പരിപാടി നടത്തിയതെന്ന് പ്രതിപക്ഷം ആരോപിച്ചു. വിദ്യാഭ്യാസ വകുപ്പ് കോർപ്പറേഷനെ അറിയിച്ചിരുന്നില്ലെന്ന് ഡെപ്യൂട്ടി മേയർ എ പ്രസാദ് വ്യക്തമാക്കി. സുരക്ഷാവീഴ്ച അന്വേഷിക്കണമെന്ന് സർക്കാരിനോട് ആവശ്യപ്പെടാനാണ് കോർപ്പറേഷന്റെ നിലപാട്.
കായികോത്സവ വേദി തകർച്ച: തൃശൂർ കോർപ്പറേഷനിൽ വാക്കേറ്റം
Source: Siraj Live