മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിനെതിരെ കേരളത്തിൽ രജിസ്റ്റർ ചെയ്ത കേസിൽ പുനരന്വേഷണത്തിന് സംസ്ഥാന സർക്കാർ ഒരുങ്ങുന്നു. പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ 2006-ൽ എടുത്ത വിജിലൻസ് കേസാണ് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയുടെ നിർദേശപ്രകാരം പുനരന്വേഷിക്കുന്നത്. അങ്കമാലി-തിരുവനന്തപുരം എം സി റോഡ് വികസന കരാർ ഏറ്റെടുത്ത മലേഷ്യൻ കമ്പനി എൻജിനീയർ ലി സി ബിൻ ജീവനൊടുക്കിയതിൽ ഗ്യാനേഷ് കുമാറിന്റെ ഇടപെടലുണ്ടെന്ന ആരോപണത്തിലാണ് അന്വേഷണം.
ഗ്യാനേഷ് കുമാറിനെതിരായ കേസിൽ പുനരന്വേഷണത്തിനൊരുങ്ങി സർക്കാർ
Source: Siraj Live