ബെംഗളൂരുവിലെ ഈജിപുര ഫ്ലൈഓവർ നിർമ്മാണം വീണ്ടും വൈകുന്നു. ഒക്ടോബർ അവസാനത്തോടെ പൂർത്തിയാക്കാനായിരുന്നു അധികൃതരുടെ ഏറ്റവും പുതിയ സമയപരിധി. 2017ൽ ആരംഭിച്ച 2.38 കിലോമീറ്റർ പദ്ധതി ഏഴ് വർഷത്തിലേറെയായി നീളുന്നു. ഭൂമി ഏറ്റെടുക്കൽ തടസ്സങ്ങളും കരാർ മാറ്റവും കാലതാമസത്തിന് കാരണമായി. പൂർത്തിയായാൽ ഈജിപുര, കോറമംഗല, ഡൊംലൂർ, മഡിവാള മേഖലകളിലെ ഗതാഗതക്കുരുക്ക് കുറയുമെന്ന് പ്രതീക്ഷ.
ഈജിപുര ഫ്ലൈഓവർ വീണ്ടും വൈകുന്നു; ഒക്ടോബർ സമയപരിധിയും ആശങ്കയിൽ
Source: OneIndia Malayalam