ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

ട്രെയിൻ തട്ടി വീട്ടമ്മ മരിച്ചു

തൃശൂർ മുരിങ്ങൂർ ദിവൈൻ നഗർ റെയിൽവേ സ്റ്റേഷന് സമീപം ട്രെയിൻ തട്ടി 57-കാരിയായ വീട്ടമ്മ മരിച്ചു. മകളെയും പേരക്കുട്ടിയെയും കയറ്റിവിടാൻ എത്തിയതായിരുന്നു. ട്രാക്കിനരികിൽ മറന്നുവെച്ച ബാഗ് എടുക്കാൻ ശ്രമിക്കുന്നതിനിടെ എറണാകുളം ഭാഗത്തേക്ക് പോയ ട്രെയിൻ ഇടിച്ചു. മകളും പേരക്കുട്ടിയും കൺമുന്നിൽ നിൽക്കെയായിരുന്നു അപകടം. മൃതദേഹം ചാലക്കുടി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Source: Siraj Live

More in Top Stories

Read the live feed on ZapIndies