വെസ്റ്റ് ബാങ്ക് മുഴുവൻ ഇസ്രഈലിന്റെ ഭൂമിയാണെന്നും പ്രതിരോധ മന്ത്രിയായാൽ ഫലസ്തീനികളെ നാടുകടത്തുമെന്നും ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻഗ്വിർ പറഞ്ഞു. ചാനൽ 14-ന് നൽകിയ അഭിമുഖത്തിൽ, അധിനിവേശ പ്രദേശങ്ങളിൽ സൈനികർക്ക് വെടിവയ്ക്കാൻ പൂർണ സ്വാതന്ത്ര്യം നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. ഒക്ടോബർ 27-ലെ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഈ പ്രസ്താവനയെ ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമെന്ന് അപലപിച്ചു.
വെസ്റ്റ് ബാങ്ക് മുഴുവൻ ഇസ്രഈലിന്റേതെന്ന് ബെൻഗ്വിർ
Source: Dool News