വന്ദേമാതരത്തിന്റെ 150-ാം വാർഷിക സെമിനാറിൽ ആർ.എസ്.എസ് പ്രജ്ഞാവാഹക് ജി. നന്ദകുമാർ മുഖ്യപ്രഭാഷകനാകുന്നതിനെതിരെ കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം. എസ്.എഫ്.ഐ, എൻ.എസ്.യു.ഐ, എം.എസ്.എഫ്, എ.ഐ.എസ്.എഫ് പ്രവർത്തകർ ലൈബ്രറി ഹാളിന് മുന്നിൽ പൊലീസുമായി ഏറ്റുമുട്ടി. രജിസ്റ്റർ ചെയ്ത വിദ്യാർഥികൾക്കും പ്രവേശനമില്ലെന്ന് പ്രതിഷേധക്കാർ; സെമിനാർ തടസപ്പെടുത്തിയാൽ കടുത്ത നടപടിയെന്ന് അധികൃതരുടെ മുന്നറിയിപ്പ്. നാളെ ഗവർണർ പങ്കെടുക്കും.
കാസർഗോഡ് കേന്ദ്രസർവകലാശാലയിൽ വന്ദേമാതരം സെമിനാറിനെതിരെ പ്രതിഷേധം
Source: Dool News