തൃശൂർ അക്വാട്ടിക് കോംപ്ലക്സിൽ സംസ്ഥാന സ്കൂൾ കായികമേളയിലെ നീന്തൽ മത്സരത്തിനിടെ അപ്രതീക്ഷിത കാറ്റിലും മഴയിലും ഷെഡിന്റെ ഷീറ്റുകൾ വീണ് ആറുപേർക്ക് പരിക്കേറ്റു. ഒരു കോളേജ് വിദ്യാർത്ഥിനിക്ക് നാലഞ്ചു തുന്നലുകൾ വേണ്ടിവന്നു. സംഭവത്തിൽ വിശദമായ റിപ്പോർട്ട് തേടിയതായി വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ അറിയിച്ചു. മത്സരങ്ങൾ താത്കാലികമായി മാറ്റിവെച്ചു.
സ്കൂൾ കായികമേളയിൽ അപകടം: കാരണം കാറ്റും മഴയെന്ന് മന്ത്രി
Source: Dool News