ഫ്രാൻസിൽ സ്കൂളുകളിലെ മോശം സാഹചര്യങ്ങൾക്കെതിരെ ആരംഭിച്ച വിദ്യാർത്ഥി സമരം രാജ്യവ്യാപകമായി വ്യാപിച്ചു. രണ്ടാഴ്ചയായി തുടരുന്ന പ്രതിഷേധത്തിൽ 3000ത്തോളം പേരെ അറസ്റ്റ് ചെയ്തു; 400 പൊലീസുകാർക്ക് പരിക്കേറ്റു. അമിത വിദ്യാർത്ഥി അനുപാതം, അധ്യാപകരുടെ കുറവ്, തകർന്ന കെട്ടിടങ്ങൾ എന്നിവയാണ് പ്രധാന പരാതികൾ. ഇടതുപക്ഷ യൂണിയനുകളും അധ്യാപക സംഘടനകളും സമരത്തിന് പിന്തുണ നൽകുന്നു.
ഫ്രാൻസിൽ വിദ്യാർത്ഥി സമരം; 3000 പേർ അറസ്റ്റിൽ
Source: Dool News