മുന്നാക്ക സംവരണം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നാക്ക സംവരണം: എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ സർട്ടിഫിക്കറ്റ് ഹാജരാക്കണം

മുന്നാക്ക സമുദായങ്ങളിലെ സാമ്പത്തികമായി പിന്നാക്കം നിൽക്കുന്നവർക്കുള്ള 10% സംവരണ ആനുകൂല്യം ലഭിക്കാൻ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർ അർഹതാ സർട്ടിഫിക്കറ്റ് ഹാജരാക്കണമെന്ന് തിരുവനന്തപുരം ഡിവിഷണൽ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു. രജിസ്ട്രേഷൻ നിലനിൽക്കുന്ന അതേ ഓഫീസിൽ തന്നെ സർട്ടിഫിക്കറ്റ് എത്രയും വേഗം സമർപ്പിക്കണം. 2019-ലെ 103-ാം ഭരണഘടനാ ഭേദഗതിയുടെ അടിസ്ഥാനത്തിൽ നടപ്പാക്കിയ ഈ സംവരണം ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനും സർക്കാർ ജോലികൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ ലക്ഷ്യമിടുന്നു.

Source: Samayam Malayalam

More in Top Stories

Read the live feed on ZapIndies