ഹോർമുസ് കടലിടുക്കിൽ ഒമാൻ തീരത്തിന് സമീപം പനാമ പതാകയുള്ള 'എംടി ഓൺ പീസ്' എന്ന ഇന്ധന ടാങ്കറിനുനേരെ മിസൈൽ ആക്രമണമുണ്ടായി. 12 നാവികർക്ക് പരിക്കേറ്റതിൽ 11 പേരും ഇന്ത്യക്കാരാണ്; ഒമാൻ നാവികസേനയുടെ സഹായത്തോടെ ഇവരെ അൽ കസബയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആക്രമണത്തെ ഇന്ത്യ ശക്തമായി അപലപിച്ചു. സമുദ്രവാണിജ്യ സുരക്ഷയ്ക്ക് ഭീഷണിയായ സാഹചര്യത്തിൽ ഹോർമുസിൽ ഇറാൻ സുരക്ഷ കൂട്ടിയിട്ടുണ്ട്.
ഹോർമുസ് കടലിടുക്കിൽ ടാങ്കറിനുനേരെ മിസൈൽ ആക്രമണം; 11 ഇന്ത്യക്കാർക്ക് പരിക്ക്
Source: Zee Malayalam News