മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ന്യൂദൽഹിയിൽ പ്രതിപക്ഷ എം.പിമാർ മാർച്ച് നടത്തി. കോൺഗ്രസ്, സി.പി.ഐ.എം, എസ്.പി, തൃണമൂൽ കോൺഗ്രസ് എന്നിവർക്കൊപ്പം ഡി.എം.കെ എം.പിമാരും പങ്കെടുത്തു. പാർലമെന്റ് കവാടത്തിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഓഫീസിലേക്ക് നടത്തിയ മാർച്ച് പൊലീസ് തടഞ്ഞതിനെ തുടർന്ന് കുത്തിയിരിപ്പ് സമരം ആരംഭിച്ചു. എസ്.ഐ.ആർ നടപടി പിൻവലിക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെടുന്നു.
ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ മാർച്ച്; ഡി.എം.കെയും പങ്കാളി
Source: Dool News