മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യാ സഖ്യം ഡൽഹിയിൽ നടത്തിയ പ്രതിഷേധത്തിനിടെ കസ്റ്റഡിയിലായ രാഹുൽ ഗാന്ധിയെയും പ്രിയങ്ക ഗാന്ധി വധ്രയെയും കിംഗ്സ്വേ പോലീസ് ക്യാമ്പിൽ നിന്ന് വിട്ടയച്ചു. വോട്ടർപട്ടിക ക്രമക്കേടുകൾ ആരോപിച്ച് ആകാശവാണി ഭവനിൽ ഒമ്പത് മണിക്കൂർ നീണ്ട സമരത്തിനൊടുവിലാണ് പോലീസ് നടപടി. തുടർസമരത്തിനായി എംപിമാർ ഡൽഹിയിൽ തുടരും.
ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധം; രാഹുൽ, പ്രിയങ്ക വിട്ടയച്ചു
Source: Siraj Live