കാനഡയിൽ ആരോഗ്യമേഖലയിൽ വൻ റിക്രൂട്ട്മെന്റ്

കാനഡയിൽ ആരോഗ്യമേഖലയിൽ വൻ റിക്രൂട്ട്മെന്റ്

കാനഡയിലെ ആരോഗ്യ-സാമൂഹിക സേവന മേഖലകളിൽ നഴ്സ് പ്രാക്ടീഷണർമാർ, ദന്തഡോക്ടർമാർ, ഫാർമസിസ്റ്റുകൾ, മനഃശാസ്ത്രജ്ഞർ, സോഷ്യൽ വർക്കർമാർ തുടങ്ങിയ വിദഗ്ധർക്കായി നിരവധി ഒഴിവുകൾ. ഇമിഗ്രേഷൻ, റെഫ്യൂജീസ് ആൻഡ് സിറ്റിസൺഷിപ്പ് കാനഡയാണ് ഇക്കാര്യം വ്യക്തമാക്കിയത്. എസ്ടിഇഎം, ആരോഗ്യ സംരക്ഷണം, പ്രതിരോധം, സൈബർ സുരക്ഷ തുടങ്ങിയ മേഖലകളിൽ വിദഗ്ധ തൊഴിലാളികളെ ആവശ്യമുണ്ടെന്നും യോഗ്യരായ പ്രൊഫഷണലുകൾക്ക് കുടിയേറ്റ സാധ്യതകൾ പരിശോധിക്കാമെന്നും മന്ത്രാലയം അറിയിച്ചു.

Source: OneIndia Malayalam

More in Top Stories

Read the live feed on ZapIndies