മലപ്പുറത്ത് കനത്ത കാറ്റ്; സ്കൂൾ മേൽക്കൂരയിലെ ഓടുകൾ പറന്നു

മലപ്പുറത്ത് കനത്ത കാറ്റ്; സ്കൂൾ മേൽക്കൂരയിലെ ഓടുകൾ പറന്നു

മലപ്പുറം ജില്ലയിൽ കനത്ത മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ വാണിയമ്പലം ഗവ. ഹയർ സെക്കൻഡറി സ്കൂളിന്റെ മുകളിലെ മേൽക്കൂരയിലെ നൂറിലേറെ ഓടുകൾ പറന്നുപോയി. പരീക്ഷയ്ക്കായി രണ്ടാം വർഷ ക്ലാസുകൾ നേരത്തേ വിട്ടിരുന്നതിനാൽ മുകളിലെ ക്ലാസ് മുറികൾ ഒഴിഞ്ഞുകിടന്നത് വലിയ അപകടം ഒഴിവാക്കി. ജില്ലയുടെ വിവിധ ഭാഗങ്ങളിൽ മരങ്ങൾ കടപുഴകി വൈദ്യുതി ലൈനുകളും പോസ്റ്റുകളും തകർന്നു; റോഡുകളിൽ ഗതാഗതവും തടസ്സപ്പെട്ടു.

Source: Suprabhaatham

More in Top Stories

Read the live feed on ZapIndies