പട്നയിൽ നിന്ന് ലഖ്‌നൗവിലേക്ക് പറക്കുകയായിരുന്ന ഇൻഡിഗോ വിമാനത്തിന് 17,000 അടി ഉയരത്തിൽ മിന്നലേറ്റ് മുൻഭാഗം തകർന്നു. 104 യാത്രക്കാരും ആറ് ജീവനക്കാരുമുണ്ടായിരുന്ന വിമാനം ബുധനാഴ്ച ലഖ്‌നൗവിലെ ചൗധരി ചരൺ സിംഗ് വിമാനത്താവളത്തിൽ സുരക്ഷിതമായി ഇറക്കി. ആർക്കും പരിക്കില്ല. സംഭവം ഡിജിസിഎയെ അറിയിച്ചിട്ടുണ്ട്; അനുമതി ലഭിക്കുന്നതുവരെ വിമാനം സർവീസിൽ നിന്ന് മാറ്റിനിർത്തി.
ഇൻഡിഗോ വിമാനത്തിന് മിന്നലേറ്റ് അടിയന്തര ലാൻഡിങ്
Source: Samayam Malayalam