സൗദി വ്യോമാതിർത്തി തങ്ങളുടെ സൈനിക നടപടികളുടെ മേഖലയാണെന്ന് പ്രഖ്യാപിച്ച്, ആഗോള വിമാനക്കമ്പനികൾക്ക് ഹൂതികൾ അവസാന മുന്നറിയിപ്പ് നൽകി. റിയാദിലെ കിംഗ് ഖാലിദ് വിമാനത്താവളത്തിന് നേരെ ബാലിസ്റ്റിക് മിസൈൽ ആക്രമണം നടത്തിയതായി ഹൂതി വക്താവ് യഹ്യ സരീ അവകാശപ്പെട്ടു. മക്കയിലെയും മദീനയിലെയും വിശുദ്ധ പ്രദേശങ്ങൾക്ക് മുകളിലൂടെയുള്ള വ്യോമാതിർത്തി ഇതിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സൗദിയിലെ യു.എസ് മിഷൻ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകി.
സൗദി വ്യോമാതിർത്തിയിലൂടെ സർവീസ് ഒഴിവാക്കണമെന്ന് ഹൂതി മുന്നറിയിപ്പ്
Source: Mangalam