തിരുവനന്തപുരം: കാപ്പ കേസിൽ ജയിലിലായിരുന്ന ബിജെപി കൗൺസിലർ ആർ. സുഗതൻ കൗൺസിൽ യോഗത്തിൽ പങ്കെടുത്തതായി മിനുട്ട്സിൽ വ്യാജ ഒപ്പിട്ട സംഭവത്തിൽ മ്യൂസിയം പോലീസ് കേസെടുത്തു. മേയർ വി.വി. രാജേഷ് ഒന്നാം പ്രതിയും സുഗതൻ രണ്ടാം പ്രതിയും കോർപ്പറേഷൻ സെക്രട്ടറി മൂന്നാം പ്രതിയുമാണ്. വ്യാജരേഖ ചമയ്ക്കൽ, ക്രിമിനൽ ഗൂഢാലോചന എന്നീ കുറ്റങ്ങൾ ചുമത്തി. ഫെബ്രുവരി 26, മാർച്ച് 11, ഏപ്രിൽ 27 തീയതികളിലെ യോഗങ്ങളിലാണ് വ്യാജ ഒപ്പ്. പ്രതികളെ വൈകാതെ ചോദ്യം ചെയ്യും.
ജയിലിലെ കൗൺസിലറുടെ വ്യാജ ഒപ്പ്: മേയർ ഒന്നാം പ്രതി
Source: Siraj Live